സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്‌ 2020
കോവിഡ്‌ പ്രതിരോധം, അതിജീവനം
അപേക്ഷിക്കുക

UPDATE: LAST DATE OF SUBMISSION 07-03-2022
award momento

സമ്മാനങ്ങള്‍

₹ 50,000

ഒന്നാം സമ്മാനം

₹ 30,000

രണ്ടാം സമ്മാനം

₹ 25,000

മൂന്നാം സമ്മാനം

പത്തുപേർക്ക് പ്രോത്സാഹനസമ്മാനം 2500 രൂപ വീതം.

ലഭിക്കുന്ന എൻട്രികളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 25,000 രൂപ വീതം സമ്മാനം നൽകും കൂടാതെ ഓരോ ജേതാവിനും സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹനസമ്മാനം ആയി 2500 രൂപ വീതവും സാക്ഷ്യപത്രവും നൽകും.

നിബന്ധനകള്‍

  1. സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡിൽ ഓരോ വർഷവും വ്യത്യസ്ത വിഷയങ്ങളെ ആധാരമാക്കിയുള്ള ഫോട്ടോകൾക്കായിരിക്കും അവാർഡ് നൽകുക. ഈ വർഷത്തെ വിഷയം 'കോവിഡ് പ്രതിരോധം, അതിജീവനം '. കേരള പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്ക് മുൻഗണന.
  2. മത്സരത്തിന് ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം നിലവാരമില്ലാത്ത ഫോട്ടോകൾ മത്സരത്തിന് പരിഗണിക്കില്ല
  3. ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവർക്കും അമച്വർ ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാം.
  4. പ്രൊഫഷണല്‍ ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോകള്‍ മാത്രമാണ് സ്വീകരിക്കുന്നത്. മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സ്വീകരിക്കുന്നതല്ല.
  5. സർക്കാർ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍  ഫോട്ടോഗ്രാഫർമാരായി ജോലി ചെയ്യുന്നവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കുവാൻ അർഹതയില്ല.
  6. ഫോട്ടോഗ്രാഫറുടെ പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ കൂടി അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്.
  7. കൃത്രിമ ഫോട്ടോകൾ എൻട്രിയായി സ്വീകരിക്കുന്നതല്ല. ഫോട്ടോകളിൽ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള അതിവിദഗ്ധ എഡിറ്റിംഗ് അനുവദിനീയമല്ല.എന്നാൽ അത്യാവശ്യം വേണ്ടുന്ന ക്രോപ്പിംഗ് നിറവ്യതിയാനം എന്നിവ യഥാർത്ഥ ഫോട്ടോയുടെ ആധികാരികതയും വിശ്വാസ്യതയും ഹനിക്കാതെ നടത്താവുന്നതാണ്.
  8. ഓരോ ഫോട്ടോയ്ക്കും അനുയോജ്യമായ ശീർഷകവും ഫോട്ടോയെ സംബന്ധിക്കുന്ന സാഹചര്യം സ്ഥലം എന്നിവ  നൽകേണ്ടതാണ്. പരമാവധി 30 വാക്കുകൾ. മലയാളത്തിലാണ് അടിക്കുറിപ്പ് എങ്കിൽ യൂണികോഡ് ഫോണ്ട് ഉപയോഗിക്കണം.
  9. മത്സരത്തിൽ എൻട്രികൾ ആയി ലഭിക്കുന്ന ഫോട്ടോഗ്രാഫുകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് നിയന്ത്രണവിധേയമായി ഉപയോഗിക്കാൻ അധികാരം ഉള്ളതായിരിക്കും.
  10. ലഭിക്കുന്ന എൻട്രികളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 25,000 രൂപ വീതം സമ്മാനം നൽകും കൂടാതെ ഓരോ ജേതാവിനും സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹനസമ്മാനം ആയി 2500 രൂപ വീതവും സാക്ഷ്യപത്രവും നൽകും.
  11. കുറഞ്ഞത് നാല് പേരടങ്ങിയ ഒരു ജഡ്ജിംഗ് കമ്മിറ്റി ആയിരിക്കും വിജയിയെ തീരുമാനിക്കുക. കമ്മിറ്റിയിൽ ഒരു ചെയർമാനും മൂന്ന് അംഗങ്ങളും ഉണ്ടായിരിക്കും. ഭൂരിപക്ഷ അഭിപ്രായപ്രകാരം ആയിരിക്കും വിജയികളെ കണ്ടെത്തുക. കമ്മിറ്റിയിലെ നാല് അംഗങ്ങളിൽ ഒരാൾ മെമ്പർ സെക്രട്ടറി കൂടിയായിരിക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ ചീഫ് ഫോട്ടോഗ്രാഫർ ആയിരിക്കും കമ്മിറ്റിയിലെ മെമ്പർ സെക്രട്ടറി.
  12. മത്സരവുമായി ബന്ധപ്പെട്ട ഒരുവിധത്തിലുമുള്ള കത്തിടപാടുകളും അനുവദനീയമല്ല
  13. ഫോട്ടോഗ്രാഫി അവാർഡുമായി ബന്ധപ്പെട്ട് എല്ലാ വ്യവഹാരങ്ങളും തിരുവനന്തപുരം ജൂറിസ്ഡിക്ഷൻ ആയിരിക്കണം.
  14. ഫോട്ടോഗ്രാഫി അവാർഡുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം സംസ്ഥാന സർക്കാരിൻറെ തായിരിക്കും.
  15. അവാർഡിനർഹമായ എൻട്രികൾ ലഭിക്കാതെ വന്നാൽ അവാർഡ് നൽകാതിരിക്കാൻ ഉള്ള അധികാരം സർക്കാരിന് ഉണ്ടായിരിക്കും

വിജയികള്‍

2019 ലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്‌ ജേതാക്കള്‍

വിഷയം - കോവിഡ്‌ മാറ്റിയെഴുതിയ ജീവിതം.

എ. പ്രസാദ്‌
ഒന്നാം സമ്മാനം
അജുല്‍ ദാസ്‌ കെ. സി.
രണ്ടാം സമ്മാനം
സുരേഷ് കാമിയോ
മൂന്നാം സമ്മാനം

ജുറി

....

Jury

4 Members

കുറഞ്ഞത് നാല് പേരടങ്ങിയ ഒരു ജഡ്ജിംഗ് കമ്മിറ്റി ആയിരിക്കും വിജയിയെ തീരുമാനിക്കുക. കമ്മിറ്റിയിൽ ഒരു ചെയർമാനും മൂന്ന് അംഗങ്ങളും ഉണ്ടായിരിക്കും. ഭൂരിപക്ഷ അഭിപ്രായപ്രകാരം ആയിരിക്കും വിജയികളെ കണ്ടെത്തുക. കമ്മിറ്റിയിലെ നാല് അംഗങ്ങളിൽ ഒരാൾ മെമ്പർ സെക്രട്ടറി കൂടിയായിരിക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ ചീഫ് ഫോട്ടോഗ്രാഫർ ആയിരിക്കും കമ്മിറ്റിയിലെ മെമ്പർ സെക്രട്ടറി.

Contact Us

I&PRD

A department of the Government of Kerala meant for providing the public and the media with timely and up-to-date information on government policies, programmes, schemes, initiatives and achievements through print, electronic and social media, undertaking of publicity campaigns, trade fairs and also for gathering the response, suggestions and demands of the public and bringing them to the government’s attention.

Director,
Information & Public Relations Department
South Block, Government Secretariat,
Thiruvananthapuram -695 001, Kerala


0471-2327782, 2518443